സ്ക്കൂട്ടറും ജെ.സി.ബിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



കണ്ണൂർ  തളിപ്പറമ്പ്: ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്(35)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് കുപ്പം-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ ജെ.സി.ബിയുമായി കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അനില ഒരു മകളുണ്ട്. സഹോദരന്‍: ശര്‍ബിന്‍രാജ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post