തൃശൂര്‍ ദേശീയപാതയില്‍ ലോറിയില്‍ നിന്ന് സാധനങ്ങള്‍ തെറിച്ചു വീണ് വഴിയാത്രക്കാരൻ മരണപ്പെട്ടു

 


തൃശൂർ :ചാലക്കുടി-തൃശൂർ ദേശീയപാതയിൽനിർമാണ സാമഗ്രികൾ കൊണ്ടുപോകുകയായിരുന്ന ലോറിയിൽ നിന്നും സാധനങ്ങൾ വീണ് റോഡരികിൽ നിൽക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ആന്ധ്ര സ്വദേശി മോഹൻ സിംഗാണ് മരിച്ചത്. 


ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം 6 മണിയോടെയാണ് ദേശീയപാതയിൽ വെച്ച് അപകടമുണ്ടായത്. കളമശേരിയിൽ നിന്നും ചെന്നൈയിലെ എംആർഎഫിലേക്ക് കൊണ്ട് പോകുകയായിരുന്ന ഭാരമേറിയ മെറ്റൽ ഉപകരണങ്ങൾ കയറു പൊട്ടി ലോറിയിൽ നിന്നും താഴേക്ക്.. വീണാണ് അപകടം 


Post a Comment

Previous Post Next Post