ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രിക്കാരനായ യുവാവ് മരിച്ചു



 കോഴിക്കോട്  മൂടാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്തി മുസ്ലിയാരുകണ്ടി സുധീഷ് (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

ഏപ്രിൽ പതിനഞ്ചിന് മൂടാടിക്കും പാലക്കുളത്തിനും ഇടയിൽ ബൈക്കിൽ ബസിടിച്ചുണ്ടായ അപകടത്തിലാണ് യുവാവിന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം: ഇന്ന് രാത്രി ഒരു മണിക്ക് നടക്കും. പിതാവ്: പരേതനായ കണാരൻ. മാതാവ്: ജാനു. ഭാര്യ: പരേതയായ ഷിലിന് സഹോദരി സുധ

Post a Comment

Previous Post Next Post