നഞ്ചന്‍ഗോഡ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് പരിക്ക്




വയനാട്  സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഉണ്ടായ വാഹനപകടത്തില്‍ കാപ്പി വ്യാപാരിയും മില്ലുടമയുമായ മലയാളി മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54) പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഷാജിയുടെ ബന്ധുവായ കരണി നെല്ലിക്കുന്നേല്‍ ബെന്നിക്കാണ് (46) പരിക്കേറ്റത്. ഇദ്ദേഹം മൈസൂരു ജെജെ ആശുപത്രിയില്‍ ചികിത്സയിലാണ്.


മൈസൂരുവിനടുത്തുള്ള ഇഞ്ചി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഷാജിയും ബെന്നിയും സഞ്ചരിച്ച ജീപ്പ് റോഡിന്റെ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം. ശബ്‍ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറമെ ഷാജിക്ക് കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. പ്രദേശവാസികള്‍ ഇരുവരെയും മൈസുരുവിലെ ജെജെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ശ്വാസതടസമുണ്ടാകുകയും ഷാജി മരണപ്പെടുകയുമായിരുന്നു.

Post a Comment

Previous Post Next Post