തൃശ്ശൂർ തൃപ്രയാർ: പാലത്തിൽ കാറിടിച്ച് തകർന്ന് മൂന്നുപേർക്ക് പരിക്കേറ്റു. മംഗളൂരു സ്വദേശികളായ അബ്ദുൽ മജീദ് (23), മുഹമ്മദ് ഹാരിഷ് (26), ജലീൽ (27) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത 66ൽ നാട്ടിക പുത്തൻതോട് പാലത്തിൽ ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ മൂവരെയും വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.