ഇടിമിന്നലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

 


എറണാകുളം:വൈപ്പിനില്‍ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു.

നായരമ്പലം കുടുങ്ങാശേരി മാത്തൻതറ സുധീഷിന്റെയും മിനിയുടേയും മകൾ സൂര്യനന്ദന(17)ആണ് മരിച്ചത്.


എറണാകുളം എസ്.ആർ.വി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ


ചികിത്സയിലിരിക്കയായിരുന്നു അന്ത്യം. മൃതദേഹം നായരമ്പലം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരൻ:അനന്തസൂര്യ.

Post a Comment

Previous Post Next Post