കടപ്പുറത്ത് യുവതിയുടെ മൃതദേഹം കരക്കടിഞ്ഞു

 



തിക്കോടി:തിക്കോടി ആവിക്കൽ ഉതിരുപ്പറമ്പിൽ കടപ്പുറത്ത് യുവതിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെയാണ് പ്രദേശ വാസികൾ മൃതദേഹം കാണുന്നത്. പയ്യോളി ബീച്ചിൽ കുരിയാട് റോഡിൽ മാളിയേക്കൽ കദീശ (45) യുടെ മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.


തിക്കോടി ആവിക്കൽ ഉതിരപറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കടലിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. മക്കൾ : അസ്ലം, അർഷാദ്. 

പോലീസ് എത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി 


Post a Comment

Previous Post Next Post