പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു.. മൂന്ന് പൊലീസുകാർക്ക പരിക്ക്



കൊല്ലം: അഞ്ചലിൽ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഏരൂർ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. പരിക്കേറ്റ എസ്ഐ വേണു, എഎസ്ഐ ശ്രീകുമാർ, സിപിഒ ആരുൺ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരം അല്ലെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post