ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നിയമവിദ്യാർഥി മരിച്ചു. ചേർത്തല കുറുപ്പംകുളങ്ങര ശ്രീനിലയത്തിൽ മോഹനദാസൻ നായരുടെയും ബിന്ദുവിന്റെയും മകൻ ശ്രീഭാസ്കർ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ശ്രീഭാസ്കർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.