തിരൂരങ്ങാടിയിൽ ആളൊഴിഞ്ഞ പറമ്പിലെ പുളിമരത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.



മലപ്പുറം   തിരൂരങ്ങാടി : യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പള്ളിക്കത്താഴം പരേതനായ കണ്ണംപള്ളി കറപ്പൻ കുട്ടിയുടെ മകൻ രാജു (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പുളിമരത്തിൽ ആണ് തൂങ്ങി മരിച്ചത്. സംഭവം കണ്ട് പരിസരത്തുള്ളവർ ഓടിയെത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.


ക്ഷീര കർഷകൻ ആയിരുന്നു. മേഖലയിൽ പാൽ കച്ചവടമായിരുന്നു. ഇന്നും പാൽ വിതരണം നടത്തിയിരുന്നതായി പറയപ്പെടുന്നു.

Post a Comment

Previous Post Next Post