തയ്യിലക്കടവ് സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്



മലപ്പുറം : ചേളാരി പരപ്പനങ്ങാടി റൂട്ടിൽ തയ്യിലക്കടവ് ഇറക്കത്തിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്.   പരിക്കേറ്റ രണ്ട് പേരെയും തയ്യിലക്കടവ് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകൻ ഫൈസൽ ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം ആണ് അപകടം സൈക്കിൾ യാത്രക്കാരനായ ഒറീസ്സ സ്വദേശി വിശു ബൈക്ക് യാത്രക്കാരനായ വലിയപറമ്പ് സ്വദേശി നിഖിൽ ലാൽ എന്നിവർക്കാണ് പരിക്ക് .

Post a Comment

Previous Post Next Post