പിക്-അപ് വാന്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്


 തിരുവനന്തപുരം കാട്ടാക്കട: ഇരുമ്ബ് പൈപ്പുകള്‍ കയറ്റിവന്ന പിക്- അപ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്.

വ്യഴാഴ്ച വൈകീട്ട് നാലോടെ ബാലരാമപുരം- കാട്ടാക്കട റോഡില്‍ കണ്ടലക്ക് സമീപമാണ് അപകടം. നെയ്യാറ്റിന്‍കര ഭാഗത്തുനിന്ന് വന്ന പിക്- അപ് വാനാണ് അപകടത്തില്‍പെട്ടത്. അമിതഭാരം കാരണം ചെറിയ വളവില്‍ തെന്നി മറിഞ്ഞ വാഹനം മതിലിലിടിച്ച്‌ നിന്നു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. 


കാട്ടാക്കടയില്‍ നിന്നെത്തിയ അഗ്നിശമനസേന പ്രവര്‍ത്തകരാണ് വാഹനത്തിലുണ്ടായിരുന്നു രണ്ടുപേരെ പുറത്തെടുത്തത്. ഇരുവര്‍ക്കും കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നയുടന്‍ നാട്ടുകാര്‍ 108 ആംബലന്‍സിനെ വിവരമറിയിച്ചെങ്കിലും ആംബുലന്‍സും എത്താന്‍ വൈകിയെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്. കാട്ടാക്കട കേന്ദ്രമാക്കി 108 ആംബുലന്‍സിന്റെ സേവനം ലഭ്യമാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. അപടത്തില്‍പെട്ട രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post