കോട്ടയത്ത് വാഹനാപകടം, കാറും ബൈക്കും കൂട്ടിയാടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു



കോട്ടയം പാലാ കോഴാ റോഡില്‍ മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു . കൂടെ യാത്ര ചെയ്ത ആള്‍ക്ക് ഗുരുതര പരിക്ക്. കുറിച്ചിത്താനം രണ്ടാ നീക്കല്‍ . അര്‍ എം മാത്യു (സായി-54) ആണ് മരിച്ചത് സഹയാത്രികൻ മണ്ണയ്ക്കനാട് ചേലുക്കുന്നേല്‍ ജോബിൻ ജോസഫ് (33) നെ പരീക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


തടി വെട്ടു തൊഴിലാളികളായ ഇരുവരും ബൈങ്കില്‍ ഉച്ചക്ക് 2 മണിയോടെ മരങ്ങാട്ടുപിള്ളി ഭാഗത്തുനിന്നും മണ്ണയ്ക്കാട്ടെക്ക് വരുന്ന വഴി എതിര്‍ ദിശയില്‍ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടം നടന്ന കാറില്‍ തന്നെ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സായിയുടെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post