കോഴിക്കോട് ഫറോഖിൽ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു; നാലുപേർ ഗുരുതരാവസ്ഥയിൽ

 


കോഴിക്കോട്: ഫറോഖിൽ 12 പേർക്ക് തെരുവ്

നായയുടെ കടിയേറ്റു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആളുകളെ കടിച്ച നായ ടിപ്പർ ലോറിയിടിച്ച് ചത്തു. നെല്ലൂരിലാണ് സംഭവം

.ആകെ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതിൽ പത്തുവയസ്സുകാരിയും ഉൾപ്പെടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ 4 പേരിൽ ഒരാളുടെ മുഖത്ത് നിന്ന് മൂക്ക് അറ്റുപോയതായി വിവരം. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.ആളുകളെ ആക്രമിച്ച് ഓടിപോകുന്നതിനിടെയാണ് നായ ടിപ്പർ കയറി ചത്തത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് വ്യക്തമല്ല. നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്

Post a Comment

Previous Post Next Post