മക്കയിൽ വാഹനാപകടം: നാല് നഴ്സുമാരും ഡ്രൈവറും അടക്കം അഞ്ച് പേർ മരിച്ചു; മരിച്ചവരിൽ രണ്ട് മലയാളികളും

 


മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ നാല് നഴ്‌സുമാരും ഡ്രൈവറും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച‌ വൈകീട്ട് ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.


മരിച്ചവരിൽ രണ്ട് പേർ മലയാളികളും രണ്ട് പേർ തമിഴ്‌നാട് സ്വദേശികളുമാണ്. കോട്ടയം പാല സ്വദേശികളായ ജെയ്‌സിമോൾ, ജോബിന ജോണി എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന സൗദി ഡ്രൈവറും അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post