ആലപ്പുഴ: മാരാരിക്കുളത്ത് വാഷിങ് മെഷീനിൽനിന്ന് തീ പടർന്നുപിടിച്ച് ഗൃഹനാഥൻ ദാരുണമായി മരിച്ചു. ഓമനപ്പുഴ കടപ്പുറത്ത് വീട്ടിൽ ഹരിദാസ് (79) ആണ് മരണപ്പെട്ടത്.
വീടിനോട് ചേർന്നുള്ള വർക്ക് ഏരിയയിൽ സൂക്ഷിച്ചിരുന്ന വാഷിങ് മെഷീൻ കത്തുന്നത് കണ്ട് ഓടിയെത്തിയ മകനാണ് ഹരിദാസിനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചു. മൃതദേഹം തുടർപരിശോധനകൾക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
