ചന്ദനത്തിരിയിൽ നിന്ന് പുകപടർന്ന് അപകടം: സൗദിയിൽ അമ്മയും മകളും മരിച്ചു; തൊട്ടടുത്ത മുറിയിൽ ഒന്നുമറിയാതെ ഭർത്താവ്




 സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് ഇന്ത്യൻ സ്വദേശികളായ അമ്മയും മകളും മരിച്ചു. തമിഴ്‌നാട് ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാന മാർഗം ചെന്നൈ എയർപോർട്ടിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.


ജൂലൈ 21-നായിരുന്നു സംഭവം. ബുറൈദയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഗോകുൽ രാജിന്റെ അടുത്തേക്ക് സന്ദർശക വീസയിൽ അമ്മയും മകളും എത്തി ഒരാഴ്ച തികയുമ്പോഴായിരുന്നു അപകടം. സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങുന്നതിനിടെ ചന്ദനത്തിരിയിൽ നിന്ന് തീപ്പൊരി വീണ് കാർപെറ്റിലേക്ക് പടരുകയായിരുന്നു. തുടര്‍ന്ന് മുറിയിൽ കനത്ത പുക നിറയുകയും ഇത് ശ്വസിച്ച് രണ്ടുപേരും മരണപ്പെടുകയുമായിരുന്നു.



Post a Comment

Previous Post Next Post