ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം



ഇടുക്കി: നെടുങ്കണ്ടം കരുണാപുരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.


കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ വട്ടം മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.


പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.

Post a Comment

Previous Post Next Post