ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 




​വർക്കല: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിലക്കൂർ ജമാഅത്തിൽ കുഴിവിള വീട്ടിൽ പരേതനായ അബ്ദുൽ നാസറിന്റെ മകളും റാഷിദിന്റെ ഭാര്യയുമായ ആസിയ (27) ആണ് മരണപ്പെട്ടത്.

​ചിലക്കൂർ ജുമാ മസ്ജിദിന് സമീപം വച്ചായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ആക്‌സിലേറ്റർ നിയന്ത്രണം വിട്ടതിനെ തുടർന്ന് ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന ആസിയ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

​അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആസിയയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post