കൊല്ലം കടയ്ക്കൽ: വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കടയ്ക്കൽ ചെന്നിലത്ത് സ്വദേശി ദിലീഷ് കുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
കുടുംബവുമായി പിണങ്ങി ഏറെക്കാലമായി തനിച്ചാണ് ദിലീഷ് കുമാർ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും മക്കളും കടയ്ക്കൽ ദർപ്പക്കാടാണ് താമസം.
വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
