കോന്നിയിൽ വൃദ്ധദമ്പതികൾ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ



​കോന്നി: പത്തനംതിട്ട കോന്നി പോത്തുപ്പാറയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. പോത്തുപ്പാറ പട്ടയിൽ വീട്ടിൽ തങ്കപ്പൻ (65), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്.

​വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇരുവരെയും അവശ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​ഏക മകൻ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. അതിനുശേഷം ദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ താമസിച്ചു വന്നിരുന്നത്. സംഭവ സ്ഥലത്തെത്തിയ കോന്നി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ അസ്വസ്ഥതകളോ അനുഭവപ്പെടുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ സൗജന്യ ദിശ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056).

Post a Comment

Previous Post Next Post