കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു



മലപ്പുറം ​  കുറ്റിപ്പുറം: ദേശീയപാത 66-ൽ മിനി പമ്പയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കാടഞ്ചേരി സ്വദേശി ഇരട്ടപ്പറമ്പിൽ മുഹമ്മദ്കുട്ടി (57) ആണ് മരിച്ചത്.

​ഇന്ന് പുലർച്ചെ 1.15-ഓടെയാണ് സംഭവം. മുഹമ്മദ്കുട്ടി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ദീർഘകാലമായി എടപ്പാളിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ്കുട്ടി.

Post a Comment

Previous Post Next Post