വള്ളുവമ്പ്രം അറവങ്കരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; കിഴിശ്ശേരി പുളിയക്കോട് സ്കൂളിലെ അദ്ധ്യാപകൻ മരിച്ചു..

 




മലപ്പുറം  വള്ളുവമ്പ്രം അറവങ്കരയിൽ വാഹനാപകടത്തിൽ അദ്ധ്യാപകന് ദാരുണാന്ത്യം. കിഴിശ്ശേരി പുളിയക്കോട് എ.യു.പി സ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീജിത്ത് പേരടിയാണ് മരിച്ചത്.


ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. നിലവിൽ തൽകാലികമായി കോട്ടക്കലിൽ ആണ് ഇദ്ദേഹം താമസിക്കുന്നത്. ഇവിടെ നിന്ന് സ്‌കൂളിലേക്ക് വരുന്ന വഴിയാണ് സംഭവം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.

Post a Comment

Previous Post Next Post