മലപ്പുറം : പുളിക്കലില്‍ പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ആലുങ്ങല്‍, മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. മുന്നിയൂര്‍ കോളനിയിലെത്തിയ നായ മൂന്നു പേരെ കടിച്ച ശേഷം ചേവായൂര്‍ റോഡിലേക്ക് പോവുകയായിരുന്നു. കൂടുതല്‍ ആളുകള്‍ക്കും കാലിലും മുഖത്തുമാണ് കടിയേറ്റത്. പരുക്കേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കറുത്ത ഒരു നായ രാവിലെ അഞ്ചുമണിക്ക് പെരിയമ്പലം പള്ളിയുടെ മുന്നിൽ വച്ച് രണ്ടു അഥിതി തൊഴിലാളികളെയും കടിച്ചു . 5 40ന് ചേവായൂർ റോഡിൽ അമ്പിളി ജലീൽ മാഷെയും 5.45ന് ജമാഅത്ത് പള്ളിയുടെ മുമ്പിൽവെച്ച് പിസി അബ്ദുസമദിനേയും പാലക്കൽഷഫീഖിന്റെ ചെറിയ മകനെയും,6മണിക് ശേഷം ബഡ്‌സ് റോഡിൽ നടക്കുന്നവരെയും,6.30 ന് ചേവായൂർ ഭാഗത്തു രണ്ടു പേരെയും,7 മണിക്ക് ചമപറമ്പിലെ കുറച്ച് പേരെയും കടിച്ചു.കുവയിൽ മൂല ഭാഗത്തേക്കാന് പിന്നീട് പോയത്.കുറേ പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ബാക്കി യുള്ളവർ കോഴിക്കൊട്ടേക്കും പോയിട്ടുണ്ട്.
