പിക്കപ്പും ടിപ്പറും കൂട്ടിയിടിച്ച്‌ 2 പേര്‍ക്ക് പരിക്ക്



കൊല്ലം കുണ്ടറ: പെരുമ്ബുഴ കാഷ്യു ഫാക്ടറിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ടിപ്പറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ വാനിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു.

ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്ബുഴയില്‍ നിന്നു കണ്ണനല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും എതിര്‍ദിശയില്‍ വന്ന പിക്കപ്പുമാണ് അപകടത്തില്‍പ്പെട്ടത്. ഇതോടെ മെയിൻ റോഡില്‍ കുറേനേരം ഗതാഗതം തടസപ്പെട്ടു. കുണ്ടറയില്‍ നിന്നു ഫയര്‍ഫോഴ്സ് സ്റ്റേഷൻ ഓഫീസര്‍ സക്കരിയ അഹമ്മദിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ടി.ഒ പ്രസീന്ദ്രൻ, എഫ്.ആര്‍.ഒ ജുബിൻ, അജീഷ്, ശ്യം കുമാര്‍, സുരേഷ്, ബാലചന്ദ്രൻ പിള്ള, ഗിരീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് സമീപത്തുണ്ടായിരുന്ന ജെ.സി.ബിയുടെ സഹായത്തോടെ വാഹനങ്ങള്‍ മാറ്റി ഗതാഗത തടസം ഒഴിവാക്കിയത്.

Post a Comment

Previous Post Next Post