കോയമ്ബത്തൂരിലേക്കുള്ള യാത്രാമധ്യേ ബൈക്ക് അപകടം പരിക്കേറ്റ യുവതി മരണപ്പെട്ടു


പാലക്കാട്: പാലക്കാട് കരീംനഗറില്‍ ഫൈസല്‍ ബാബുവിന്റെ ഭാര്യ സജ്ന (34) നിര്യാതയായി. കഴിഞ്ഞ ശനിയാഴ്ച കോയമ്ബത്തൂരിലേക്കുള്ള യാത്രാമധ്യേ അവര്‍ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തില്‍പ്പെടുകയും തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു

കോവൈ മെഡിക്കല്‍ ഹോസ്പിറ്റലില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. 


ഭര്‍ത്താവ്: ഫൈസല്‍ ബാബു. മകൻ: അഹമ്മദ് സനാഹ് പിതാവ്: ഷംസുദ്ദീൻ. മാതാവ്: നൂര്‍ജഹാൻ. സഹോദരൻ: കാജാ ഹുസൈൻ. 


സജ്ന ഐഡിയല്‍ റിലീഫ് വിംഗ് വളണ്ടിയറാണ്. കബറടക്കം കള്ളിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്..

Post a Comment

Previous Post Next Post