റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനു പരിക്ക്ഇടുക്കി വണ്ണപ്പുറം: സ്കൂള്‍ ബസിനു സൈഡ് കൊടുക്കുന്നതിനിടെ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു

വണ്ണപ്പുറം സ്വദേശി സാബു പുല്ലാട്ടുകുടിക്കാണ് പരിക്കേറ്റത്. കുഴിയില്‍ വീണുകിടന്ന സാബുവിനെ ഇതുവഴിയെത്തിയ വണ്ണപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് ഷൈബി വെച്ചൂരിന്‍റെ നേതൃത്വത്തില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 


സാരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വണ്ണപ്പുറം-തൊമ്മൻകുത്ത് റൂട്ടില്‍ മുസ്ലിം പള്ളിക്കു സമീപമായിരുന്നു അപകടം.വണ്ണപ്പുറം ടൗണിലെ റോഡുകളില്‍ നിരവധിയിടങ്ങളില്‍ ഇത്തരത്തില്‍ അപകടക്കുഴികളുണ്ട്

.വണ്ണപ്പുറം ഹൈറേഞ്ച് കവലയില്‍ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി ഇതുവരെ മൂടിയിട്ടില്ല. ഇതില്‍ വീണും ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടം ഉണ്ടാകുന്നുണ്ട്. കൂടാതെ വാഹനങ്ങള്‍ കടന്നുപോകുന്പോള്‍ വഴിയാത്രക്കാരുടെ ദേഹത്ത് കുഴിയിലെ ചെളിവെള്ളം തെറിക്കുന്നതും നിത്യസംഭവമാണ്

Post a Comment

Previous Post Next Post