അങ്കമാലി : വേങ്ങൂര്‍ ഡബിള്‍ പാലത്തിന് സമീപം തടി ലോറി മറിഞ്ഞ് അപകടം . പാലക്കാട് ഭാഗത്തുനിന്നും പെരുമ്ബാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഡബിള്‍ പാലത്തിന് സമീപമുള്ള വളവില്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു .
രാവിലെ 8:30 ആയിരുന്നു അപകടം. ലോറി മറിഞ്ഞതോടെ വാഹനത്തില്‍ ഉണ്ടായിരുന്ന തടികള്‍ റോഡിലേക്ക് മറിഞ്ഞു വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനം എത്തിച്ച് തടി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
