ആലപ്പുഴ: മാന്നാര്‍ - ബുധനൂര്‍ റോഡില്‍ കോടംചിറയില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സെയില്‍സ് വാനിന്റെ പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സെയില്‍സ് വാനില്‍ നിന്നും സാധനം കടയിലേക്ക് ഇറക്കുകയായിരുന്ന സെയില്‍സ് വാൻ ജീവനക്കാരൻ പുലിയൂര്‍ തെക്കേ പടിക്കല്‍, ശ്രീകുമാറി(38) നാണ് ഗുരുതര പരിക്കേറ്റത്. ശ്രീകുമാറിനെ പരുമല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
എണ്ണക്കാട് ഇലഞ്ഞിമേല്‍ പടിക്കലെത്ത് ഹരികൃഷ്ണൻ ആണ് അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത് ഹരി കൃഷ്‌ണനോടൊപ്പം കാറില്‍ ഉണ്ടായിരുന്ന പുലിയൂര്‍ സ്വദേശികളായ വിവേക്, അനന്തു അജേഷ്, നിധിൻ എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു എങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇവരും പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പുലിയൂര്‍ ഭാഗത്തുനിന്നും ബുധനൂര്‍ ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന കാറാണ് നിര്‍ത്തിയിട്ടിരുന്ന സെയില്‍സ് വാനിന്റെ പിന്നിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ പെട്ട കാറിന്റെ മുൻവശം പൂര്‍ണമായി തകര്‍ന്നു. മാന്നാര്‍ പോലിസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു
.
