പാലക്കാട്: കപ്പൂരില്‍ ടോറസ് ലോറി റോഡരികിലെ വീടിനോട് ചേര്‍ന്ന താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. വെണ്‍മരത്തില്‍ വീട്ടില്‍ മുഹമ്മദിന്റെ വീടിന്റെ പറമ്ബിലേക്കാണ് ലോറി മറിഞ്ഞത്.
അപകടത്തില്‍ ടോറസ് ലോറിയുടെ ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടിയതോടെ ഡീസലും വാഹനത്തില്‍ നിന്നും ചോര്‍ന്നു. വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
തിരുത്തിങ്ങല്‍ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. തൃപ്രയാര്‍ ഭാഗത്തേക്ക് മണ്ണ് കൊണ്ടുപോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. അമിത ഭാരം മൂലം ലോറി മറിയുകയായിരുന്നു. റോഡരിക് ഇടിഞ്ഞ് താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. പത്തടിയിലേറെ താഴ്ചയിലേക്ക് തലകീഴായാണ് ലോറി വീണത്. എന്നാല്‍ തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. ലോറി ഡ്രൈവര്‍ക്ക് മാത്രമാണ് നിസാരമായ പരിക്കേറ്റത്.
