ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; വിവരമറിഞ്ഞ് പുറപ്പെട്ട മൂന്നുപേര്‍ കാറപകടത്തില്‍ മരിച്ചു



 ഹൈദരാബാദ്: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ രണ്ട് അപകടങ്ങളില്‍ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം. ദേശീയപാത 186ല്‍ തെലങ്കാനായിലെ നാല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ആദ്യ അപകടം. ബൈക്കുമായി പോകുന്ന നാഗരാജു (28) മഞ്ഞ് കാരണം കാഴ്ച മറഞ്ഞതോടെ നടന്നുപോകുകയായിരുന്ന രമാവത്ത് കേശവിനെ (19) ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. 


വിവരമറിഞ്ഞ് രമാവത്ത് കേശവിന്റെ കുടുംബം അപകട സ്ഥലത്തേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ പാര്‍ത്ഥിവപുരത്ത് വെച്ച്‌ ഓയില്‍ ടാങ്കറില്‍ ഇടിക്കുകയായിരുന്നു. മൂടല്‍ മഞ്ഞ് തന്നെയാണ് ഈ അപകടത്തിനും കാരണമായത്. കാറിലുണ്ടായിരുന്ന ഏഴുപേരില്‍ മൂന്നുപേര്‍ സംഭവസ്ഥലത്ത് മരിച്ചു. രമാവത്ത് പണ്ഡു (40), രമാവത്ത് ഗന്യ (40), രമാവത്ത് ബുജ്ജി (38) എന്നിവരാണ് മരിച്ചത്. നാലുപേര്‍ ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post