തൃശൂർ ഗാന്ധിനഗറിൽ ഓട്ടോറിക്ഷക്ക് തീപ്പിടിച്ചു ഡ്രൈവർ മരിച്ചു


തൃശൂര്‍ ഗാന്ധിനഗറില്‍ ഓട്ടോറിക്ഷയ്ക്ക്  തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. പെരിങ്ങാവ് സ്വദേശിയായ പ്രമോദിന്‍റെ വാഹനമാണ് കത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത് കണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫൊറന്‍സിക് വിദഗ്ധരെത്തി വിശദമായി പരിശോധിച്ച ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കൂവെന്നാണ് പൊലീസ് പറയുന്നത്. ഇടറോഡിലെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു സിഎന്‍ജി ഓട്ടോയെന്നും ഡ്രൈവര്‍ ഉള്ളില്‍ വിശ്രമിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Post a Comment

Previous Post Next Post