ചാലക്കുടിയില്‍ രണ്ട് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു; അപകടം മേലൂരിലും കാടുകുറ്റിയിലും



തൃശ്ശൂർ  ചാലക്കുടി: ക്രിസ്മസ് രാത്രിയില്‍ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

മേലൂരിലും കാടുകുറ്റിയിലുമാണ് അപകടം.


വി.ആര്‍.പുരം ഉറുമ്ബൻകുന്ന് സ്വദേശി പാലയൂര്‍ കൃഷ്ണന്റെ മകൻ ബിനുവിനെ (23) പുഷ്പഗിരിയില്‍ റോഡരികിലെ വയലില്‍ നായംവേലി തോടിനരികെ ആഡംബര ബൈക്ക് അടക്കം വീണു മരിച്ച നിലയില്‍ രാവിലെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കൊരട്ടി പൊലീസെത്തി മൃതദേഹം താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.


കാടുകുറ്റിയില്‍ കപ്പേളക്ക് സമീപം മതിലില്‍ ബൈക്കിടിച്ച്‌ കാടുകുറ്റി വലിയ മരത്തിങ്കല്‍ മെല്‍വിൻ (33) മരിച്ചു.

Post a Comment

Previous Post Next Post