ആലുവ: പെരുമ്ബാവൂര്‍ ദേശസാത്കൃത റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്നലെ രാത്രി 11.15 ന് ആനിക്കാട് കവലക്ക് സമീപമാണ് അപകടം നടന്നത്.
ബൈക്ക് യാത്രക്കാരനായിരുന്ന ആലുവ നസ്റത്ത് റോഡ് കളത്തിങ്കല്‍ വീട്ടില്‍ ജിബിൻ മുരുകേശാണ് (25) മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
ആലുവയില്‍ നിന്ന് പെരുമ്ബാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും പെരുമ്ബാവൂര്‍ ഭാഗത്തുനിന്ന് ആലുവയ്ക്ക് വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും കാറും തകര്‍ന്നിട്ടുണ്ട്. കൂടെയുണ്ടായിരുന്ന നോര്‍ത്ത് പറവൂര്‍ വടപ്പള്ളി കൃഷ്ണരാജിന് (24) ഗുരുതര പരിക്കേറ്റു. ഇയാളെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ജിക്കല്‍ ഐ.സി.യുവില്‍ കഴിയുന്ന കൃഷ്ണ രാജിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
