പത്തനംതിട്ട: എം.സി. റോഡില്‍ കിളിവയല്‍ ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട ജീപ്പ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം
കൊട്ടാരക്കര ഭാഗത്തു നിന്ന് വരികയായിരുന്ന ജീപ്പ് സമീപത്തെ പഴക്കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ഒട്ടോറിക്ഷയിലും ഒരു സ്കൂട്ടറിലും ഇടിച്ചാണ് അപകടം ഉണ്ടായത്.
ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന അടൂര്‍ തെങ്ങമം സ്വദേശിക്ക് പരുക്കേറ്റു.
ജീപ്പ് ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നാണ് വാഹനത്തിന്റെ നിയന്ത്രണം വിട്ടത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
