കോഴിക്കോട് കൊയിലാണ്ടി: പാലക്കുളം റെയിൽവേ ട്രാക്കിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് ഒരുമണിയോടെയാണ് മൃതദേഹം കണ്ടത്.
തടിച്ച ശരീരപ്രകൃതമാണ് മരിച്ചയാൾക്ക്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
