കൊല്ലം കുണ്ടറ: കേരളപുരത്ത് ആംബുലൻസും ബൈക്കും കൂട്ടിഇടിച്ചു. ബൈക്ക് യാത്രികൻ മരിച്ചു.
ആലുംമൂട് മണ്ഡലം ജംഗ്ഷനിൽ വിപിൻ വില്ലയിൽ താമസിക്കുന്ന കുമ്പളം സ്വദേശി ആൽബിനാണ് (57) മരിച്ചത്.
രാത്രി എട്ടുമണിയോടെ കേരളപുരം ജംഗ്ഷനിൽ ആയിരുന്നു അപകടം.
കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കുഞ്ഞുമായി പോകുകയായിരുന്നു ആംബുലൻസ്.
നിയന്ത്രണം വിട്ട വാൻ എതിരെ വന്ന ബൈക്കിൽ ഇടിച്ച് മൂന്ന് കരണം മറിഞ്ഞാണ് നിന്നത്.
ആംബുലൻസ് ഡ്രൈവർ മുണ്ടക്കൽ സ്വദേശി കെ അഭിഷേകിനും (24) വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
