പാലക്കാട് ആലത്തൂര്‍: ദേശീയപാത സ്വാതി ജംഗ്ഷനില്‍ വയോധികൻ ലോറി തട്ടി മരിച്ചു. കിഴക്കഞ്ചേരി വക്കാല പേരയ്ക്കാട്ട് വീട്ടില്‍ ജോസ് സെബാസ്റ്റ്യൻ (70) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 5.45 ഓടെയാണ് സംഭവം.ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അസുഖമായി കിടക്കുന്ന ഭാര്യയെ പരിചരിക്കാൻ വന്ന് തിരിച്ച് വീട്ടിലേക്ക് രാവിലെ പോകുമ്ബോഴാണ് അപകടം. ഭാര്യ: കത്രീന. മക്കള്‍: ആദര്‍ശ് (യുകെ), അഭിഷേക് (ഐഐടി ചെന്നൈ). മരുമക്കള്‍: പ്രിയ (യുകെ), ഡോ. ആൻമേരി (സെന്‍റ് തോമസ് കോളജ്, തൃശൂര്‍) . സഹോദരക്കള്‍: സെബാസ്റ്റ്യൻ, മാത്യു (ഇരുവരും നിലമ്ബൂര്‍), ലൂസി (കോതമംഗലം)
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൃശൂര്‍ ചേറൂര്‍ രാമവര്‍മപുരം പള്ളിമൂല സെന്‍റ് സേവിയേഴ്സ് പള്ളിയില്‍.
