റാന്നി : പെരുനാട് പുതുക്കടയില്‍ ശബരിമല തീര്‍ത്ഥാടകാര്‍ സഞ്ചരിച്ച കാര്‍നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഇടിച്ചു തകര്‍ത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.45 ടെയായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പുതുക്കട ജംഗ്ഷനില്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ വ്യാപാര സ്ഥാപത്തിനു മുമ്ബില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന പുതുക്കട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഓട്ടോയ്ക്ക് പുറമെ വ്യാപാര സ്ഥാപനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം.
