ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു



മംഗളൂരു: ഉത്തര കന്നട ജില്ലയില്‍ മുണ്ടുഗോഡ് ലക്കോളിയിലെ ചൂളയില്‍ വെള്ളം നിറച്ച ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു.

ഇന്ദോര്‍ സ്വദേശിയായ ചൂളയിലെ വനിത തൊഴിലാളിയുടെ മകള്‍ മന്വിത മല്ലികാര്‍ജുൻ ആണ് മരിച്ചത്. 


മാതാവിനൊപ്പം ചൂളയില്‍ വന്ന കുട്ടി കളിക്കുന്നതിനിടെ ടാങ്കില്‍ വീഴുകയായിരുന്നു. തൊഴിലാളികള്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിക്കാൻ വൈമുഖ്യം കാണിച്ച ആശുപത്രി അധികൃതര്‍ കിംസ് ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോവാൻ നിര്‍ദേശിച്ചതായും തൊഴിലാളികള്‍ പറഞ്ഞു

Post a Comment

Previous Post Next Post