തുമ്ബയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാൾകൂടി മരണപ്പെട്ടു


തിരുവനന്തപുരം   തുമ്ബയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി.... തുമ്ബ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്‍പിലായിരുന്നു അപകടം

തുമ്ബയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി അറഫാന്‍ (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്നരയോടെ തുമ്ബ സെന്റ് സേവിയേഴ്‌സ് കോളേജിന് മുന്‍പിലായിരുന്നു അപകടം. 


അറഫാന്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന ആലപ്പുഴ സ്വദേശി ഉണ്ണിക്കുട്ടന്‍ (35) മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ പുലര്‍ച്ചയോടെ മരിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അറഫാന്‍ മരിച്ചത്.

സിനിമ കണ്ടു മടങ്ങുകയായിരുന്നു ഉണ്ണിക്കുട്ടനും സുഹൃത്ത് പ്രിന്‍സും. അപകടം നടക്കുമ്ബോള്‍ പ്രിന്‍സ് ആണ് വാഹനം ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച്‌ വീണതോടെയാണ് ഉണ്ണിക്കുട്ടന് ഗുരുതരമായി പരിക്കേറ്റത്. 


പരിക്കേറ്റവരെ ഉടന്‍ കഴക്കൂട്ടം പൊലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ സാരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. കഴക്കൂട്ടം കിന്‍ഫ്രയിലെ സ്വകാര്യ ഐസ്‌ക്രീം കമ്ബനിയിലെ ജീവനക്കാരനായിരുന്നു ഉണ്ണിക്കുട്ടന്‍

Post a Comment

Previous Post Next Post