തൃശ്ശൂർ അയ്യന്തോള്‍: പതിനേഴുകാരൻ കുളത്തില്‍ മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗര്‍ താമസിക്കുന്ന വല്ലച്ചിറ വീട്ടില്‍ സുരേന്ദ്രൻ മകൻ സിദ്ധാര്‍ത്ഥ് ആണ് മരണപ്പെട്ടത്
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് അയ്യന്തോള്‍ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം സംഭവിച്ചത്.
പടിക്കെട്ടില്‍ നിന്നും സിദ്ധാര്‍ത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാര്‍ത്ഥ് വെള്ളത്തില്‍ വീണതുകണ്ട് സുഹൃത്തുക്കള്‍ കുളത്തിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ചളിയും പുല്ലും നിറഞ്ഞ കുളമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരുന്നു. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തി രാവിലെ എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അത്താണി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
