വടകര കടമേരി പരദേവതാ ക്ഷേത്രക്കുളത്തിൽ വയോധികൻ മരിച്ച നിലയിൽ



കോഴിക്കോട്  വടകര: കടമേരി പരദേവതാ ക്ഷേത്രക്കുളത്തിൽ വയോധികൻ മരിച്ച നിലയിൽ. പുതിയ ഇടത്തിൽ നാണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അറുപത്തിയൊന്ന് വയസായിരുന്നു.

പുലർച്ചെ മുതൽ കാണാതായ നാണുവിനായി വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തിൽ നാണുവിന്റെ ചെരുപ്പും തോർത്തും കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Post a Comment

Previous Post Next Post