കണ്ണൂരിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെ സ്ഫോടനം; മൂന്ന് പേർക്ക് പരിക്ക്

 


കണ്ണൂർ: കതിരൂർ പാട്യം മൂഴിവയലിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അലിയുടെ കൈയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റതായാണ് വിവരം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾക്ക് പരിക്ക് സാരമുള്ളതല്ല.

ആക്രിസാധനങ്ങൾ ശേഖരിക്കുന്നവർ വാടയ്ക്ക് താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എട്ട് പേരാണ് ഈ വീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്നത്. ശേഖരിച്ച ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഫ്ലാസ്ക് പോലെയുള്ള പാത്രം തുറക്കുന്നതിനിടെയാണ് സ്ഫോടനമെന്നാണ് വിവരം. കതിരൂർ പൊലീസ് സ്ഥലത്തെത്തി. 

Post a Comment

Previous Post Next Post