മദ്ധ്യവയസ്‌കനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി

 


പാലക്കാട്: മദ്ധ്യവയസ്‌കനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെല്ലങ്ങിപ്പാറ സ്വദേശി ഉണ്ണി കൃഷ്ണൻ (50)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകിട്ട് 7 മണിയോട് കൂടിയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാടത്ത് കാട്ടുമൃഗങ്ങളുടെ ശല്യം മൂലം വൈദ്യുതി ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. അതില്‍ നിന്നും ഷോക്കേറ്റാകാം മരണം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം ചേലക്കര താലൂക്ക് ആശുപത്രിയിയിലെ മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി. ചേലക്കര പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post