അഴിമുഖം കടലിൽ മത്സ്യബന്ധനത്തിനിടെ താനൂർ സ്വദേശിയായ തൊഴിലാളി മരിച്ചു



തൃശ്ശൂർ  മുനക്കകടവ്‌ അഴിമുഖം കടലിൽ 

 മത്സ്യബന്ധനത്തിനിടെ താനൂർ സ്വദേശിയായ തൊഴിലാളി മരിച്ചു.

  താനൂർ കോറമൺ കടപ്പുറം സ്വദേശി ജോക്കാമാടത്ത്‌ ചെറിയബാവ എന്നവരുടെ മകന്‍ ഹംസക്കോയ  (69) എന്നവരാണ്‌ മരിച്ചത്‌.

     ഇന്ന്‌ രാത്രി ഏഴര മണിയോടെയായിരുന്നു മരണം. ചാവക്കാട്, അഞ്ചങ്ങാടി, മുനക്കകടവ്‌ അഴിമുഖത്ത്‌ മത്സ്യബന്ധനത്തിന്‌ പോയ അഹമദ്‌ കോയക്ക്‌ നെഞ്ചു വേദന കണ്ടതിനെ തുടര്‍ന്ന്‌ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    ചേറ്റുവ എം.ഇ.എസ്‌ ആശുപത്രിയില്‍ എത്തിച്ച്‌ മരണം സ്ഥിരീകരിച്ചു. മുനക്കകടവ്‌ കോസ്റ്റല്‍ പോലീസ്‌ ഇടപെട്ട്‌ മൃതദേഹം ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.


*HIGHWAY RESCUE TEAM 24×7*


Post a Comment

Previous Post Next Post