കണ്ണൂർ: കരുവഞ്ചാലിൽ നിർത്തിയിട്ട ബസ്സിനു പിന്നിൽ മറ്റൊരു ബസിടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. അപകടത്തിൽ ഏഴ് ബസ് യാത്രക്കാർക്കും പരിക്കേറ്റു. കരുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്.
പള്ളിക്ക് മുന്നിൽ ബസ് നിർത്തി ആളുകളെ കയറ്റുന്നതിനിടയിൽ അമിത വേഗതയിലെത്തിയ മറ്റൊരു ബസ് ഇതിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ബസ് 50 മീറ്ററോളം മുന്നോട്ട് നിരങ്ങി നീങ്ങി. ഈ സമയം റോഡിന്റെ മറുഭാഗത്തേക്ക് കടക്കുകയായിരുന്നു സ്ത്രീകളെ ബസ് ഇടിച്ചു വീഴ്ത്തി. ഒരു സ്ത്രീയുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങുകയും ചെയ്തു.
