മില്ലുംപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പൊന്നാനി സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്




 തിരൂർ  പുറത്തൂർ മില്ലുംപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പൊന്നാനി സ്വദേശികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്.

  തിരൂരിൽ നിന്നും പുറത്തുർ ഭാഗത്തെക്ക് പോകുകയായിരുന്ന ബൈക്കും, കാവിലക്കാട് നിന്നും തിരുരിലേക്ക് പോകുകയായിരുന്ന സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

  അപകടത്തിൽ പൊന്നാനി അയിങ്കലം സ്വദേശി ചെറുന്നിലത്ത് കരീം(43), കാവിലക്കാട് സ്വദേശികളായ പോണ്ടുവീട്ടിൽ റിഷാം(18), ജിതിൻ വിജയൻ(18) എന്നിവർക്കാണ് പരിക്ക് പറ്റിയത്..

   ഇവരെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു..



Post a Comment

Previous Post Next Post