ആക്രികടയിൽ തീപിടുത്തം.. പ്രതി പിടിയിൽ



വയനാട്: എടപ്പെട്ടിയില്‍ ആക്രി കടയ്ക്ക് തീവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എമിലി ചീനിക്കോട് വീട്ടില്‍ സുജിത്ത് ലാല്‍ (37) ആണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ചില ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് ഇയാൾ ആക്രികടയ്ക്ക് തീ വെച്ചതെന്നാണ് വിവരം.


ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് എടപ്പെട്ടിയിലെ ആക്രിസംഭരണ കേന്ദ്രം കത്തിനശിച്ചത്. ആളപായം ഉണ്ടായിരുന്നില്ല. എന്നാല്‍ കടയിലെ സാധനങ്ങളെല്ലാം കത്തിച്ചാമ്പലാകുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് തീ അണച്ചത്. കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തീപിടുത്തം ആസൂത്രിതമാണെന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post