പാലക്കാട് മംഗലംഡാം : വീഴ്ലി, കാന്തളത്തു നിന്നും ഇന്നലെ കാലത്ത് 10 മണി മുതൽ (15.01.2024) കാണാതായ തോട്ടിങ്ങൽ സജീവിന്റെ മകൻ ശ്രീനിവ് (10) നെ വീടിനു ഇന്ന് രാവിലെ സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച ശ്രീനിവ് മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആണ്. ദുഃഖ സൂചകമായി ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ ഉച്ചക്ക് ശേഷം അവധി ആയിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
